പാടം പൊന്നാക്കാൻ ധ്യാൻ ശ്രീനിവാസൻ; അച്ഛന്റെ പാത പിന്തുടർന്നു നെൽക്കൃഷിയിലേക്ക്_deltin51
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2025/9/29/dhyan-sreenivasan-farming-1.jpg?w=1120&h=583കണ്ടനാട് ∙ അച്ഛന്റെ പാത പിന്തുടർന്നു നെൽക്കൃഷിയിലും ഒരു കൈ നോക്കാൻ ധ്യാൻ ശ്രീനിവാസൻ. കണ്ടനാട് പാടശേഖരത്തിലാണു പാടശേഖര സമിതിയുടെ ഒപ്പം ചേർന്നു ഇത്തവണ ധ്യാൻ ശ്രീനിവാസനും കൃഷിയിറക്കുന്നത്. ഇത്തവണ 80 ഏക്കറിലാണ് കൃഷി. നടൻ ശ്രീനിവാസൻ തുടങ്ങിയ 2 ഏക്കറിലെ കൃഷിയാണു പടിപടിയായി ഉയർത്തി ഇത്രയും ഏക്കറിലേക്കു വ്യാപിപ്പിച്ചത്.Chicken Fry Fight, Ettumanoor Hotel Fight, Kerala News, Restaurant Altercation, Food Dispute, Malayala Manorama Online News, Chicken Piece Controversy, Assault in Restaurant, Ettumanoor Incident, Customer Employee Conflict, ചിക്കൻ ഫ്രൈ തർക്കം, ഏറ്റുമാനൂർ ഹോട്ടൽ, ഹോട്ടൽ അടിപിടി, Kerala restaurant fight, Kerala News Updates,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.png
തരിശായി കിടന്ന പാടങ്ങൾ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള കണ്ടനാട് പാടശേഖര സമിതി പുനർജീവിപ്പിക്കുകയായിരുന്നു. ഇത്തവണ ഉമ വിത്തുകളാണു വിതയ്ക്കുന്നത്. 1,500 കിലോഗ്രാമിൽ ഏറെ വിത്തുകൾ കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്. 5 ഏക്കറിൽ നാടൻ വിത്തുകളും ഉണ്ട്. ഇപ്പോൾ പാടം ഉഴുതു മറിക്കുന്നതിന്റെ അവസാനഘട്ട ജോലിയിലാണു സമിതി അംഗങ്ങൾ.
ധ്യാൻ ശ്രീനിവാസൻ, നാട്ടുകാരായ മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്തു കൃഷി ഇറക്കുന്നത്. പഞ്ചായത്ത്, കൃഷിഭവൻ, മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിത ഉത്സവം നാളെ രാവിലെ 10നു കണ്ടനാട് ചെമ്മാച്ചൻ പള്ളിയോടു ചേർന്നുള്ള പുന്നച്ചാലിൽ പാടശേഖരത്തിൽ നടക്കും. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷത വഹിക്കും. English Summary:
Dhyan Sreenivasan is following in his father\“s footsteps by engaging in paddy cultivation. He has joined the Kandanad Padasekhara Samithi to cultivate 80 acres of land, expanding upon the 2-acre initiative started by his father, Sreenivasan, and revitalizing previously barren fields. https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.png
页:
[1]