ഇന്ന് രണ്ടാം പിറന്നാൾ;അമ്മ പോയതറിയാതെ സ്വാസികക്കുട്ടി_deltin51
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/9/28/swasika-brinda.jpg?w=1120&h=583കരൂർ ∙ ഇന്നവൾക്കു 2 വയസ്സ് തികയും. പിറന്നാൾ സമ്മാനത്തിനു പകരം അവളുടെ മുന്നിലേക്ക് ഇന്നലെ എത്തിയതു വെള്ളപുതച്ച അമ്മയുടെ മൃതദേഹമാണ്.
[*] Also Read കരൂർ ദുരന്തം: മരണം 40; ടിവികെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
മോർച്ചറിയുടെ പുറത്ത് അവൾ മുത്തശ്ശിയുടെ കൈപിടിച്ചു നിൽക്കുന്ന കാഴ്ച ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. വിജയ് ആരാധികയായ കരൂർ അരുവക്കുറിച്ചി സ്വദേശി ബൃന്ദയാണ് (23) ഭർത്താവ് സുദനെയും മകൾ സ്വാസികയെയും തനിച്ചാക്കി പോയത്. കഴിഞ്ഞമാസം വാഹനാപകടത്തിൽ പരുക്കേറ്റ സുദൻ വീട്ടിൽ വിശ്രമത്തിലാണ്. സ്വാസികയുടെ പിറന്നാളിനു മുറിക്കേണ്ട കേക്ക് ബേക്കറിയിൽ ഓർഡർ ചെയ്ത ശേഷമായിരുന്നു ബൃന്ദയുടെ യാത്ര. India News, Malayalam News, MG Ramachandran, TVK Rally Stampede, Vijay, tamil nadu politics, crowd psychology, political rallies, vijay rally, karur tragedy, dravidian politics, anna durai funeral, jayalalithaa kumbakonam, crowd deaths tamil nadu, mgr politics, karunanidhi politics, cinema politics, political exploitation, political stampedes, tamil vetri kazhagam, ജനക്കൂട്ട മനശാസ്ത്രം, തമിഴ് രാഷ്ട്രീയം, രാഷ്ട്രീയ റാലികൾ, വിജയ് റാലി ദുരന്തം, കരൂർ ദുരന്തം, ദ്രാവിഡ രാഷ്ട്രീയം, അന്നദുരൈ, ജയലളിത, എംജിആർ, കരുണാനിധി, ജനക്കൂട്ട മരണം, സിനിമാ രാഷ്ട്രീയം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Deadly Curse of Crowd Politics in Tamil Nadu: A Tragic History https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.png
[*] Also Read അപകടത്തിനു തൊട്ടുമുൻപു കല്ലേറ്, ഗൂഢാലോചന; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ
വിജയ്‌ക്കൊപ്പം നിന്നു സെൽഫിയെടുത്തശേഷം വൈകിട്ടോടെ തിരിച്ചുവരാനായിരുന്നു പദ്ധതി. എന്നാൽ, രാത്രി വൈകിയും ബൃന്ദ എത്താതിരുന്നതിനെത്തുടർന്നു സുദൻ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സ്ഥലത്ത് ദുരന്തമുണ്ടായെന്ന വാർത്ത അറിഞ്ഞതോടെ കൺട്രോൾ റൂമിലേക്കു വിളിച്ചു.
ആശുപത്രിയിൽനിന്നു ജീവനക്കാർ വാട്സാപ്പിലേക്കു ബൃന്ദ മരിച്ചു കിടക്കുന്ന ഫോട്ടോ അയച്ചുകൊടുത്തതോടെ പിറന്നാൾ ആഘോഷിക്കേണ്ട വീട് കണ്ണീർക്കയമായി. English Summary:
Tragic Birthday: 2-Year-Old Swasika Unaware Her Mother Brindha is No More https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.png
页:
[1]