പെട്ടെന്ന് മരക്കൊമ്പ് ഒടിഞ്ഞു, 10 മിനിറ്റിൽ എല്ലാം കഴിഞ്ഞു; വാതിലടച്ച ‘തന്ത്രം’ പാളി, കരൂർ ദുരന്തത്തിനു പിന്നിലെ 4 കാരണം_deltin51
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/9/28/karoor-stampede.jpg?w=1120&h=583കരൂർ∙ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ചതിന്റെ ഞെട്ടലിലാണ് തമിഴ്നാട്. നാലു കാരണങ്ങളാൽ ദുരന്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
[*] Also Read മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം പ്രഖ്യാപിച്ച് വിജയ്; കരൂരിൽപോകാൻ അനുമതി തേടി, പര്യടനം നിർത്തി
വിജയ് കാരവാനിൽ ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്ന ജനൽ അടച്ചത്, നാമക്കലിൽനിന്ന് കരൂരിലേക്ക് നൂറുകണക്കിന് ആരാധകർ വിജയ്‌യുടെ വാഹനത്തെ പിന്തുടർന്നത്, സംഘാടകരുടെ തെറ്റായ അനൗൺസ്മെന്റ്, ജനക്കൂട്ടത്തിനിടയിലേക്ക് മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീണത്. കരൂരിലെ വിജയ്‌യുടെ പ്രസംഗത്തിനിടെ, 10 മിനിറ്റിനുള്ളിൽ തിക്കും തിരക്കും വർധിച്ച് ദുരന്തമായി മാറി. 39 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു.Jacob Thomas RSS, Former DGP joins RSS, RSS Kerala, BJP Kerala, Malayala Manorama Online News, Jacob Thomas BJP candidate, Kerala Politics, RSS activities Kerala, Jacob Thomas political career, BJP Irinjalakuda, ആർഎസ്എസ് കേരളം, ജേക്കബ് തോമസ് ആർഎസ്എസ്, മുൻ ഡിജിപി ആർഎസ്എസിൽ, ജേക്കബ് തോമസ് ബിജെപി, ആർഎസ്എസ് പദസഞ്ചലനം, മനോരമ ഓൺലൈൻ, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ് https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.png
നാമക്കലിലെ വിജയ്‌യുടെ റാലി അവസാനിച്ചത് ഇന്നലെ വൈകിട്ട് 3.30നാണ്. നൂറുകണക്കിന് ആരാധകർ വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ തുടങ്ങി. ജനങ്ങൾ വാഹനത്തെ പിന്തുടരുന്നത് തടയാനും, നടനെ ആളുകൾ കാണുന്നത് ഒഴിവാക്കാനും കാരവാനിന്റെ വശത്തെ ജനൽ അടച്ചു. ഗ്ലാസിട്ട ഈ ഭാഗത്തിലൂടെയാണ് ജനങ്ങൾ നടനെ കണ്ടിരുന്നത്. ജനൽ അടച്ചാൽ ജനങ്ങൾ വാഹനത്തെ പിന്തുടരുന്നത് അവസാനിപ്പിക്കുമെന്ന കണക്കുകൂട്ടൽ പിഴച്ചു. നടനെ കാണാനാകാത്ത നിരവധിപേർ വാഹനത്തെ പിന്തുടർന്നു.
[*] Also Read തിരഞ്ഞെടുപ്പു കമ്മിഷനെ കേന്ദ്രം പോലും ഭയന്ന കാലം: രാഹുലിനും മുൻപേ ‘വോട്ട് ചോരി’ തടഞ്ഞ ‘ഒറ്റയാൻ’: ആരാണ് ടി.എൻ. ശേഷൻ?
വാഹനത്തെ പിന്തുടരുതെന്ന നിർദേശം അവഗണിക്കപ്പെട്ടു. കരൂരിൽ രാവിലെ മുതൽ വലിയ ജനക്കൂട്ടം വിജയ്‌യെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇവിടേയ്ക്കാണ് വാഹനത്തിനൊപ്പം വലിയ ജനക്കൂട്ടം എത്തിയത്. വിജയ് കരൂരിലെത്തിയപ്പോൾ രാത്രി 7 മണി കഴിഞ്ഞു. ഇതോടെ എല്ലാ നിയന്ത്രണവും നഷ്ടമായി. വിജയ് സംസാരിച്ചു തുടങ്ങി പത്തു മിനിറ്റിനുള്ളിൽ ദുരന്തമുണ്ടായെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. പത്തിലധികംപേർ കയറിയിരുന്ന മരക്കൊമ്പ് ജനക്കൂട്ടത്തിന് ഇടയിലേക്ക് ഒടിഞ്ഞു വീണതായി സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ ജനം ചിതറിയോടി. കരൂർ ദുരന്തഭൂമിയായി. വിജയ് പ്രസംഗം അവസാനിപ്പിച്ചു സ്ഥലത്തുനിന്ന് മടങ്ങി.
View this post on Instagram
A post shared by Manorama Online (@manoramaonline)
English Summary:
Karoor TVK Rally Stampede: Vijay\“s Karur rally resulted in a tragic stampede, leading to numerous fatalities and injuries. The incident occurred during Vijay\“s speech in Karur, with four factors such as a large crowd and unforeseen events contributing to the chaos. https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.png
页:
[1]