CasinoGames 发表于 2025-10-28 15:12:17

കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ആകെയുള്ള മാർഗം: ഇൗ കുടുംബത്തിന് വേണം കൈത്താങ്ങ്

https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2025/5/29/charity-santhosh.jpg?w=1120&h=583



കോട്ടയം∙ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ തളർന്നു വീഴാതിരിനുള്ള ശ്രമത്തിലാണ് ഈരാറ്റുപേട്ട നടക്കൽ ആലയ്ക്കൽ സന്തോഷും ഭാര്യ രജിതയും. 20 വർഷമായി ഈരാറ്റുപേട്ട നടയ്ക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ ഇവരും 2 മക്കളും. സ്വർണപ്പണിക്കാരനായ സന്തോഷിനു ബാധിച്ച കരൾ അസുഖമാണ് ഇപ്പോൾ ഇവരുടെ ജീവിതത്തെയും ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സന്തോഷിനെ സ്വർണപ്പണിയിൽ സഹായിച്ചിരുന്നത് രജിതയാണ്. സന്തോഷിന് അസുഖം ബാധിച്ചതോടെ പണികൾ നിലച്ചു, വരുമാനവും നിന്നു.

വയറിൽ വെള്ളം കെട്ടുന്നതിനാൽ മരുന്നു വാങ്ങാൻ പോലും പോകണമെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മുച്ചൊടിയുമായി ജനിച്ചമകൾക്ക് 13 വർഷമായി ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സന്തോഷിനും ഈ ദുര്യോഗം ബാധിച്ചിരിക്കുന്നത്. രണ്ടര വർഷം മുൻപാണ് സന്തോഷിന് ലിവർ സിറോസിസ് ബാധിച്ചതായി കണ്ടെത്തുന്നത്. തുടർന്ന് എറണാകുളത്ത് അമൃത ആശുപത്രി, പാലാ മാർ സ്ലീവ മെഡിസിറ്റിയിലുമായി ചികിത്സ തുടങ്ങി. വയറിൽ വെള്ളം കെട്ടുന്നത് കുത്തിയെടുത്ത് കളയേണ്ടി വരുന്നത് കൊണ്ട് ഇപ്പോൾ പണിയെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്. മാസം 15,000 ത്തോളം രൂപ വേണം മരുന്നിനുമാത്രം.Meghna, Ankit Krishna, homelessness, domestic violence, child welfare, Kerala, India, police intervention, family dispute, social support

കരൾ മാറ്റിവെക്കൽ മാത്രമാണ് ആകെയുള്ള മാർഗം. ഇത് എത്രയും വേഗം നടത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കരൾ പകുത്തു നൽകാൻ രജിത ഒരുക്കവുമാണ്. എന്നാൽപണമാണ് ഇതിന് തടസ്സമായി നിൽക്കുന്നത് പോണ്ടിച്ചേരിയിലെ ജിപ്മെർ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ജൂൺ 2ന് ഡോക്ടറെ കാണാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇവർ. ഉദാരമതികളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ചികിത്സ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളു. സഹായിക്കാൻ സന്മനസ്സുള്ളവർ ഈരാറ്റുപേട്ട എസ്ബിഐയിൽ രജിതയുടെ അക്കൗണ്ടിലേക്ക് പണം അയച്ചു സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Ph. 9562561970
Account Number. Rejitha P. S. 20322872092.
IFSC SBIN0008613.
SBI Erattupetta. English Summary:
Liver transplant needed for Santhosh, facing severe financial hardship due to his liver cirrhosis and his daughter\“s congenital disability. Donations urgently needed to cover the exorbitant medical expenses for the life-saving surgery at JIPMER Hospital.
页: [1]
查看完整版本: കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ആകെയുള്ള മാർഗം: ഇൗ കുടുംബത്തിന് വേണം കൈത്താങ്ങ്