CasinoGames 发表于 2025-10-28 15:12:16

കൊലയാളിയോടു ക്ഷമിച്ച് ചാർലി കർക്കിന്റെ ഭാര്യ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/9/22/donald-trump-and-erika-kirk.jpg?w=1120&h=583



ഫീനിക്സ് (യുഎസ്) ∙ ഭർത്താവിനെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ചെറുപ്പക്കാരനോട് ക്ഷമിക്കുന്നുവെന്ന് ചാർലി കർക്കിന്റെ ഭാര്യ എറീക്ക. അരിസോനയിലെ ഗ്ലെൻഡേലിൽ നടന്ന അനുസ്മരണ ചടങ്ങിലാണ് ബൈബിൾവചനം ഉദ്ധരിച്ചുകൊണ്ട് എറീക്ക സംസാരിച്ചത്.

‘എന്റെ ഭർത്താവ് ചാർലി, അദ്ദേഹത്തിന്റെ ജീവനെടുത്തയാളെപ്പോലുള്ളവരടക്കം ചെറുപ്പക്കാരെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു. ഓരോ ദിവസവും ചെയ്യാൻ കഴിയുന്നതിന്റെ 100 ശതമാനവും അദ്ദേഹം ചെയ്തു’ – വികാരാധീനയായി എറീക്ക പറഞ്ഞു. Egyptian bracelet theft, Pharaoh Amenemope bracelet, Cairo museum theft, Ancient artifact stolen, Egypt museum security, Malayala Manorama Online News, Archaeological crime Egypt, Amenemope dynasty, Egyptian museum scandal, Stolen ancient jewelry, പുരാവസ്തു മോഷണം, ഈജിപ്ഷ്യൻ മ്യൂസിയം കവർച്ച, ഫറവോ അമെനിമോപ്, ഈജിപ്തിലെ മോഷണം, കയ്റോ മ്യൂസിയം, Malayala Manorama Online News,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ വിവാദനായകനായ ആക്ടിവിസ്റ്റായിരുന്ന കർക്, പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ നിലപാടുകളെ ശക്തമായി പിന്തുണച്ചിരുന്നു.അന്ത്യാഞ്ജലിയർപ്പിക്കാൻട്രംപും എത്തി. കർക്കിനെ കൊലപ്പെടുത്തിയത് ‘തീവ്ര ഇടത്’ ആണെന്ന് അദ്ദേഹം ആരോപിച്ചു.

തീവ്ര വംശീയ ആശയങ്ങൾ പ്രചരിപ്പിക്കാനായി 2012 ൽ കർക് സ്ഥാപിച്ച ‘ടേണിങ് പോയിന്റ് യുഎസ്എ’ സംഘടനയുടെ നേതൃത്വം എറീക്ക ഏറ്റെടുത്തു. കുടിയേറ്റക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്കെതിരെ കടുത്ത പ്രതികരണങ്ങൾ നടത്തിയ ആളാണ് കർക്.യുഎസ് സംസ്ഥാനമായ യൂട്ടായിൽ സർവകലാശാല ക്യാംപസിലെ സംവാദപരിപാടിക്കിടെ ഈ മാസം 10നാണ് വെടിയേറ്റു മരിച്ചത്. കൊലക്കേസിൽ അറസ്റ്റിലായ ടൈലർ റോബിൻസന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്. English Summary:
Beyond Vengeance: Charlie Kirk\“s Widow Offers Forgiveness Amidst Death Penalty Demands
页: [1]
查看完整版本: കൊലയാളിയോടു ക്ഷമിച്ച് ചാർലി കർക്കിന്റെ ഭാര്യ