CasinoGames 发表于 2025-10-28 15:12:11

സൈബർ ഇടത്തിലെ കല്ലേറുകൾ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/9/15/Dr-M-Leelavathy.jpg?w=1120&h=583



മലയാളത്തിന്റെ എഴുത്തമ്മയാണ് ഡോ. എം.ലീലാവതി. 98 വയസ്സു കഴിഞ്ഞ ആദരണീയയായ നിരൂപകയും അധ്യാപികയുമെന്ന നിലയിൽലീലാവതി നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും നൽകിയ സംഭാവനകൾക്ക് കൈരളി അത്രയേറെ കടപ്പെട്ടിരിക്കുന്നു. വന്ദ്യവയോധികയായ ലീലാവതിടീച്ചർ ‘ഗാസയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് ഓണമുണ്ണാൻ തോന്നുന്നില്ല’ എന്നു പറഞ്ഞതിനെ നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവർ അദൃശ്യമായ ആ കല്ലുകളെറിയുന്നത് സ്വന്തം സംസ്കാരത്തിനു നേരെതന്നെയാണ്.

വർഷങ്ങൾക്കു മുൻപു വയനാട്ടിൽ ആദിവാസികൾക്കെതിരെ ആക്രമണമുണ്ടായപ്പോൾ വിഷ്ണുവെന്ന വിദ്യാർഥിക്കു സഹായവുമായി എം.ലീലാവതി രംഗത്തുവന്നിരുന്നു. ഓരോ കുട്ടിയെയും തന്റെ മക്കളെപ്പോലെ കാണുന്ന സ്നേഹനിധിയായ അമ്മയാണ് ലീലാവതി.

[*] Also Read ‘വിശന്നൊട്ടിയ വയറുമായി നിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾ’; എം. ലീലാവതിക്ക് നേരെ സൈബർ ആക്രമണം


അതിൽ രാഷ്ട്രീയമോ നിറമോ ജാതിയോ വർണമോ ഒന്നും അവർക്കു ബാധകമല്ല. സ്വന്തം നിലപാടുതറയിൽനിന്ന് എന്നും അഭിപ്രായം പറയാനും ടീച്ചർക്കു മടിയില്ല. ഗാസയിലെ കുഞ്ഞുങ്ങൾ എത്ര ദൂരെയാണെന്നോ അവർ പങ്കിടുന്ന രാഷ്ട്രത്തിന്റെ അതിരുകൾ വേറെയാണെന്നോ ഒന്നും കരുതാത്ത മഹനീയ വ്യക്തിത്വങ്ങൾക്കേ മനുഷ്യത്വപരമായ ഇത്തരം നിലപാടുകൾ പറയാൻ കഴിയൂ.

സി.ജെ.തോമസിന്റെ ‘ആ മനുഷ്യൻ നീതന്നെ’ എന്ന നാടകത്തിൽ പ്രശസ്തമായ ഒരു വാചകമുണ്ട്: ‘നിങ്ങൾ യുദ്ധത്തിന്റെ പക്ഷക്കാരാണ്. ഞങ്ങൾ ജീവന്റെ പക്ഷക്കാരും’. ആ വാക്കുകളുടെ സത്തയാണ് ഇവിടെയും വായിക്കാനാകുക. എവിടെ ഏതു യുദ്ധമുണ്ടായാലും, എല്ലാ മനുഷ്യരിലും ഒരേ നിറമുള്ള ചോരയാണോടുന്നത്. ടീച്ചറുടെ പ്രതികരണം സിലക്ടീവാണെന്നു കുറ്റപ്പെടുത്തുന്നവർ മാനവികതയുടെ വിശാലമായ ആകാശത്തിനു നേരെ മുഖം തിരിക്കുന്നവരാണ്.

ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളോട് അടുത്ത ബന്ധമുണ്ടായിരുന്നു ടീച്ചർക്ക്. വലിയ പദവികൾ വച്ചുനീട്ടിയപ്പോഴും അതെല്ലാം അവർ സ്നേഹപുരസ്സരം നിരസിച്ചിട്ടേയുള്ളൂ. ന്യായത്തിന്റെയും നൈതികതയുടെയും പക്ഷത്താണ് എന്നും ലീലാവതി.Narendra Modi, Indian Prime Minister, Atmanirbhar Bharat, Narendra Modi Age, Malayala Manorama Online News, 75th Birthday, India Development, BJP Leader, Government Schemes India, PM Modi Achievements, Ayushman Bharat, Narendra Modi, amit shah, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

സൈബർ ലോകത്തെ മുഖമില്ലാത്ത ആക്രമണങ്ങൾ നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഒരുപക്ഷത്ത് പേരും പ്രശസ്തിയുമുള്ളവരാണെങ്കിൽ മുഖംമൂടിയിട്ട ഇത്തരം ആക്രമണങ്ങളുടെ മൂർച്ച കൂടും. ആൾക്കൂട്ട വിചാരണയ്ക്കു സൈബറിടങ്ങൾ തിരഞ്ഞെടുക്കുന്നവർ നടത്തുന്ന ഇത്തരം ഒളിപ്പോരുകൾ സാംസ്കാരിക കേരളത്തിനു ഭൂഷണമല്ല. വലിയ സംഘബലംകൊണ്ട് ആരെയും എറിഞ്ഞുവീഴ്ത്താമെന്നാണ് സൈബർവീരന്മാരുടെ വിചാരം.

രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കുന്നതാണ് നല്ലതെന്നു പറഞ്ഞ ഉമാ തോമസ് എംഎൽഎക്കെതിരെ നിന്ദ്യമായ രീതിയിൽ സൈബറാക്രമണമുണ്ടായത് നാം കണ്ടതാണ്. ഇതേ വിഷയത്തിൽ ഒരു എംഎ‍ൽഎയുടെ ഭാര്യയുടെ പേരു വലിച്ചിഴച്ച് ആക്രമണമുണ്ടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ വ്യാജ കാഫിർഷോട്ട് പ്രചരിപ്പിച്ചവരും ഇതേ കണ്ണിയിലെ വിഷമുനകളാണ്. അറിയപ്പെടുന്നവരെ അപകീർത്തിപ്പെടുത്തി യുട്യൂബിലും മറ്റും പണ്ഡിതരെപ്പോലെ പ്രത്യക്ഷപ്പെട്ട് വിഷംചീറ്റുന്നവരും സൈബറാക്രമണത്തിന്റെ ‘സോഫ്റ്റ്’ പ്രായോജകരാണ്.   

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിനും നടപടിക്കും അത്യാധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളും പൊലീസിനും കൂടിയേ തീരൂ. മുഖമില്ലാത്ത ആയിരക്കണക്കിനു ൈസബർ അക്കൗണ്ടുകളിൽ നിന്നുണ്ടാകുന്ന ആക്ഷേപങ്ങൾക്കെതിരെ കർശന നടപടി മിക്കപ്പോഴും പ്രായോഗികമാകുന്നില്ല എന്നതാണു പൊലീസിനു മുന്നിലെ വെല്ലുവിളി. പ്രശസ്തരാണു സൈബർ ആക്രമണത്തിനു വിധേയരാകുന്നതെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും.

ലക്ഷക്കണക്കിനു ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റികളുടെ അക്കൗണ്ടിൽ പതിനായിരക്കണക്കിനു പേരാകും ഒരേസമയം മോശം കമന്റുകളും അസഭ്യവും ചൊരിയുക. ഇതിൽ മിക്കതും വ്യാജ അക്കൗണ്ടുകളാകും. ഓരോരുത്തരെയും തിരഞ്ഞു കണ്ടെത്തിയാൽ മാത്രമേ കേസ് എടുക്കാൻ കഴിയൂ. ഇതിനു സൈബർ പ്ലാറ്റ്ഫോം ഏതാണോ അവരുടെ സഹകരണംകൂടി വേണം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്ന് ഇത്തരക്കാരുടെ യഥാർഥ വിവരങ്ങൾ ലഭ്യമാകാൻ കാലതാമസമുണ്ടാകുന്നതും പെട്ടെന്നുള്ള നടപടിക്കു തടസ്സമാണ്.

സൈബർ ആക്രമണത്തിലെ പ്രതികളെ കണ്ടെത്തി കേസെടുത്താലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളനുസരിച്ചാകും മിക്കതും. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതു പോലെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്കു മാത്രമാണു ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനാവുക. ഐടി ആക്ടിനു കീഴിലെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സൈബർ സെൽ, സൈബർ ഡോം പോലെയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും ആൾബലം കുറവാണ്. ഇത്തരം കേസുകളിൽ കടുത്തശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങളും ഉണ്ടാകേണ്ടതുണ്ട്. English Summary:
Dr. M. Leelavathy and the Invisible Stones of Cyber Attack: A Call for Cyber Ethics in Kerala
页: [1]
查看完整版本: സൈബർ ഇടത്തിലെ കല്ലേറുകൾ