അമീബ എങ്ങനെ വില്ലനായി? വേണം വിശദപഠനം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/editorial/images/2025/9/12/Amoebic-meningoencephalitis.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ആദ്യം റിപ്പോർട്ട് ചെയ്തത് 2016ൽ ആലപ്പുഴയിൽ. 2023 വരെ എട്ടു കേസ് മാത്രം. എന്നാൽ, പിന്നീടുള്ള രണ്ടു വർഷങ്ങളിലുണ്ടായത് 82 കേസുകൾ. രോഗികളുടെ എണ്ണവും മരണവും വർധിക്കുന്ന സാഹചര്യത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ഡോക്ടർമാരുടെ പാനൽ ചർച്ചയിൽ ഉയർന്നത് അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം
[*] Also Read അമീബിക് മസ്തിഷ്കജ്വരം തുടർക്കഥയായിട്ടും ജലാശയങ്ങൾ ശുചീകരിക്കാൻ നടപടിയില്ല
ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ചെറുജീവിയാണ് അമീബ. മഴ മാറി ചൂടു കൂടി വരുന്ന കേരളത്തിൽ ഇപ്പോഴത്തെ പ്രധാന വില്ലനും ഈ അമീബയാണ്. അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടി വരുന്നു. ഈ ആരോഗ്യവെല്ലുവിളിയെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും ചേർന്നുള്ള ശക്തമായ ജനകീയമുന്നേറ്റം ആവശ്യമാണെന്നു മലയാള മനോരമ സംഘടിപ്പിച്ച വിദഗ്ധ ഡോക്ടർമാരുടെ പാനൽ ചർച്ച അഭിപ്രായപ്പെട്ടു.
[*] Also Read അമീബിക് മസ്തിഷ്കജ്വരം: കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ; കേസുകൾ കൂടുതൽ കേരളത്തിൽ, പ്രതിരോധം പാളുന്നു
കേരളത്തിലെ മണ്ണിലും വെള്ളത്തിലുമെല്ലാം പണ്ടു മുതലേയുള്ള ജീവിവർഗമാണ് അമീബ. എന്തുകൊണ്ട് ഇപ്പോൾ ഇവ വ്യാപകമായി രോഗകാരണമാകുന്നു എന്നതിനെക്കുറിച്ചു വിശദപഠനം വേണം. അമീബയ്ക്ക് എന്തെങ്കിലും ജനിതക വ്യതിയാനമുണ്ടായിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണം.സംസ്ഥാനത്തെ മുഴുവൻ കേസുകളും മരണങ്ങളും വിദഗ്ധ സമിതിയെ നിയോഗിച്ചു പഠിക്കണം.ആഗോളതാപനം മൂലം ചൂടുകൂടുന്നത് അമീബയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരം രണ്ടുതരം
∙ ബ്രെയിൻ ഈറ്റിങ് അമീബയെന്നു വിളിക്കുന്ന ‘നൈഗ്ലേരിയ ഫൗളരി’യുണ്ടാക്കുന്നതാണു പൊതുവേ കണ്ടിരുന്ന അമീബിക് മസ്തിഷ്ക ജ്വരം. മൂക്കിലൂടെ ഉള്ളിൽ കടക്കുന്ന അമീബ മസ്തിഷ്കത്തിലെത്തി അണുബാധയുണ്ടാക്കും. അമീബ ഉള്ളിൽക്കടന്ന് 10 ദിവസത്തിനുള്ളിൽ രോഗലക്ഷണം പ്രകടമാകും. പെട്ടെന്നു രോഗം ഗുരുതരമായി മരണം സംഭവിക്കും.
∙ ഗ്രാനുലോമാറ്റസ് അമീബിക് മസ്തിഷ്ക ജ്വരമാണു രണ്ടാമത്തേത്. അക്കാന്തമീബ, ബാലമുത്തിയ മാൻഡ്രില്ലാറിസ് തുടങ്ങിയ വിഭാഗത്തിൽപ്പെടുന്ന അമീബകൾ മൂലമുണ്ടാകുന്ന മസ്തിഷ്കജ്വരമാണിത്. രോഗലക്ഷണം പ്രകടമാകാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെയെടുക്കാം. സാവധാനമേ രോഗം മൂർച്ഛിക്കൂ. സംസ്ഥാനത്തു കൂടുതൽ വ്യാപകം ഈയിനത്തിലുള്ളതാണ്.
[*] Also Read അമീബിക് മസ്തിഷ്ക ജ്വരം: മരണം രണ്ടല്ല, 17; ബാധിച്ചത് 66 പേരെയെന്നും തിരുത്ത്
പല കേസുകളിലും കൃത്യമായ ഉറവിടം കണ്ടെത്താനാകുന്നില്ല. രോഗികളിൽ പലർക്കും കുളത്തിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ല. എന്നാൽ, ഏതെങ്കിലും തരത്തിൽ ഇവരുടെ മൂക്കിലൂടെ അമീബ മസ്തിഷ്കത്തിൽ എത്തിയിരിക്കാമെന്നാണു ഡോക്ടർമാർ കരുതുന്നത്.
എങ്ങനെ വേണം ചികിത്സ ?
എല്ലാ അമീബിക് മസ്തിഷ്ക ജ്വരത്തിനും ഒരേതരം ചികിത്സ മതിയാകുമോ, അതുകൊണ്ടു മറ്റെന്തെങ്കിലും പ്രശ്നമുണ്ടാകുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ഇതെക്കുറിച്ചു ഗൗരവമായ പഠനങ്ങൾ ആവശ്യമാണെന്നു കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി.വിനയൻ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങൾ അവലംബിക്കുന്ന മാർഗനിർദേശങ്ങളാണു ചികിത്സയ്ക്കു നാം പിന്തുടരുന്നത്. എന്നാൽ, പലതരം അമീബകൾ രോഗം സൃഷ്ടിക്കുന്ന കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. നമ്മുടെ സാഹചര്യത്തിൽ രോഗത്തെ നേരിടുന്നതു സംബന്ധിച്ചു കൃത്യമായ ധാരണയുണ്ടാകണം. രോഗലക്ഷണങ്ങളില്ലാത്തവരിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയ കേസുകളുണ്ട്. അത്തരം രോഗികളിൽ അമീബയ്ക്കെതിരെയുള്ള മരുന്നുകൾ വിപരീതഫലമുണ്ടാക്കുമോയെന്നും ഡോക്ടർമാർ സംശയിക്കുന്നു. അപൂർവരോഗമായതിനാൽഅമീബിക് മസ്തിഷ്കജ്വരത്തിനു പ്രതിരോധ വാക്സീനുകൾ വികസിപ്പിച്ചിട്ടില്ല.
കേസ് കൂടിയത് എന്തുകൊണ്ട്
ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് രോഗികളുടെ എണ്ണം കൂടിയത്. മഴ ഇടവിട്ടു പെയ്യുകയും പിന്നാലെ ചൂടു കൂടുകയും ചെയ്യുമ്പോൾ അമീബ ജലോപരിതലത്തിൽ നിലനിൽക്കാനുള്ള സാധ്യതയേറും. ചൂടു കാലാവസ്ഥയിൽ ആളുകൾ കുളത്തിലിറങ്ങി കുളിക്കുന്നതു കൂടുമെന്നതിനാൽ അമീബ മൂക്കിലൂടെ മസ്തിഷ്കത്തിലെത്താനുള്ള സാധ്യതയും വർധിക്കും.
[*] Also Read അമീബിക് മസ്തിഷ്കജ്വരം തുടർക്കഥയായിട്ടും ജലാശയങ്ങൾ ശുചീകരിക്കാൻ നടപടിയില്ല
മസ്തിഷ്കജ്വര ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ സാധ്യതകൂടിഡോക്ടർമാർ സംശയിക്കുന്നു. അതുകൊണ്ടു പരിശോധനകൾ കൂടി. സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് പരിശോധനവഴി (സിഎസ്എഫ് വെറ്റ്മൗണ്ട് ടെസ്റ്റ്) കൂടുതൽ രോഗികളെ കണ്ടെത്തുന്നു. അതാണ് രോഗികളുടെ എണ്ണം പെട്ടെന്നു കൂടാൻ കാരണമെന്നു കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൺസൽറ്റന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. അബ്ദുൽ റൗഫ്.CPI criticism of CPM, Kerala Politics, LDF Government Kerala, Binoy Viswam, Communist Party of India, Malayala Manorama Online News, Kerala Police Brutality, Left Democratic Front, Government Failures Kerala, ജനങ്ങളുടെ പ്രശ്നങ്ങൾ, സിപിഐ വിമർശനങ്ങൾ, ഇടതുപക്ഷ രാഷ്ട്രീയം, kerala ldf government criticism, CPIM government failures, Kerala current affairs, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
പ്രതിരോധവഴികൾ
അമീബ മസ്തിഷ്കത്തിലെത്തുന്നതു മൂക്കിലൂടെ മാത്രമാണ്. അതിനുള്ള സാധ്യത ഒഴിവാക്കുകയാണ് പ്രതിരോധവഴിയെന്നു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. എ. അൽത്താഫ് പറഞ്ഞു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgഡോ. കെ.പി.വിനയൻ
കേരളത്തിൽ വ്യാപിക്കുന്ന അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചു ഗൗരവമായ പഠനങ്ങൾ വേണം. മികച്ച ഗവേഷണത്തിലൂടെയേ മെച്ചപ്പെട്ട ചികിത്സാ പ്രോട്ടോക്കോൾ വികസിപ്പിച്ചെടുക്കാനാകൂ.
ഡോ. കെ.പി.വിനയൻ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി, അമൃത ആശുപത്രി, കൊച്ചി https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgഡോ. എ.അൽത്താഫ്
രോഗബാധിത മേഖലകളിലെ മുഴുവൻ വീടുകളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്തുവെന്ന് ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളും ജലഅതോറിറ്റിയുമെല്ലാം ചേർന്നുള്ള പ്രവർത്തനം വേണം.
ഡോ. എ.അൽത്താഫ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം
ഷവർ വഴിയും വരാം അമീബ
ഒരു രോഗിയിൽ ഷവറിൽ കുളിച്ചതിന്റെ പശ്ചാത്തലം മാത്രമാണുണ്ടായിരുന്നത്. ഷവറിലേക്കു വെള്ളമെത്തുന്ന ടാങ്കുകളിൽ അമീബയുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നതെന്ന് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. സന്ദീപ് പത്മനാഭൻ.
ബാക്ടീരിയയാണ് അമീബയുടെ ഭക്ഷണം. നമ്മുടെ ജലാശയങ്ങളിൽ ഇ കോളി ബാക്ടീരിയയുടെ അളവു കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യവും കൂടുതലായിരിക്കും. 42–43 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള വെള്ളത്തിലും അമീബയ്ക്കു കഴിയാനാകും. ടെറസിനു മുകളിൽ വെയിലേറ്റു ചൂടായ വാട്ടർ ടാങ്കിലും അമീബ ജീവിക്കുമെന്നു ചുരുക്കം.
എന്തുചെയ്യണം നമ്മൾ?
പൊതുജനങ്ങൾ ചെയ്യേണ്ടത്
∙ കുളങ്ങളിൽ മുങ്ങിക്കുളിക്കുന്നതും ചാടിക്കുളിക്കുന്നതും ഒഴിവാക്കുക. മുങ്ങിക്കുളിക്കുകയാണെങ്കിൽ നോസ്ക്ലിപ് ഉപയോഗിക്കുക.മുഖം ഉയർത്തിപ്പിടിച്ചു മൂക്കിലേക്കു വെള്ളം കയറാത്ത രീതിയിൽ മാത്രം നീന്തുക.
∙ വെള്ളം മൂക്കിലേക്കു വലിച്ചുകയറ്റുന്നതും ഒഴിവാക്കണം. ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യത്തിൽ, ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
∙ ജലാശയങ്ങൾ മുഴുവൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ക്ലോറിനേറ്റ് ചെയ്യുക പ്രായോഗികമല്ല. നീന്തൽക്കുളങ്ങൾ നിർബന്ധമായും ദിവസവും ക്ലോറിനേറ്റ് ചെയ്യണം. നിശ്ചിത ഇടവേളകളിൽ വെള്ളം മാറ്റണം. വീടുകൾ, കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്തു ശുദ്ധീകരിക്കണം.
രോഗബാധിത മേഖലകളിലെ കിണറുകൾ ഒരു ലീറ്റർ വെള്ളത്തിൽ 5 മില്ലിഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന നിലയിൽ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം.
അധികൃതർ ചെയ്യേണ്ടത്
∙ എൻവയൺമെന്റ് സർവൈലൻസ് ശക്തമാക്കണം. അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ കിണറുകളും ജലാശയങ്ങളും മുഴുവൻ മാപ്പ് ചെയ്തു പ്രതിരോധനടപടികൾ സ്വീകരിക്കണം. ഈ പ്രദേശങ്ങളിൽ ലക്ഷക്കണക്കിനു കിണറുകളുണ്ടാകും. ഉപയോഗിക്കുന്ന കിണറുകൾ കണ്ടെത്തി ക്ലോറിനേറ്റ് ചെയ്യണം. മാലിന്യം കലർന്ന വെള്ളത്തിൽ മാത്രമല്ല അമീബകൾ ജീവിക്കുക. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും അവയ്ക്കു ജീവിക്കാനാകും.
∙ രോഗം റിപ്പോർട്ട് ചെയ്ത മേഖലകളിലെ ജലാശയങ്ങളിലെയും കിണറുകളിലെയും വെള്ളം പരിശോധിച്ച് അമീബയുടെ സാന്നിധ്യമുള്ളവ കണ്ടെത്തണം. ആ വെള്ളം ഉപയോഗിക്കരുതെന്ന ബോർഡുകൾ സ്ഥാപിക്കണം.
∙ രോഗിയിൽ അമീബയുടെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള ആർടി പിസിആർ പരിശോധന നിലവിൽ തിരുവനന്തപുരത്തു മാത്രമാണുള്ളത്. ഈ പരിശോധനാ സൗകര്യം മധ്യകേരളത്തിലും മലബാർ മേഖലയിലുംകൂടി ലഭ്യമാക്കണം.
ലക്ഷണങ്ങൾ ശ്രദ്ധിക്കണം
∙ കുളങ്ങളിൽ കുളിച്ചു കുറച്ചു ദിവസങ്ങൾക്കകം എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. തലവേദന, ഛർദി, കടുത്തപനി, ക്ഷീണം എന്നിവയെല്ലാം ലക്ഷണങ്ങളാകാം.
∙ രോഗം നേരത്തേ നിർണയിക്കാൻ കഴിഞ്ഞാൽ ചികിത്സ എളുപ്പമാണ്. രോഗിയെ രക്ഷിക്കാനാകും.
∙ ചില അമീബകൾ ശരീരത്തിൽ പ്രവേശിച്ച് ഒരു മാസത്തിനു ശേഷംപോലും രോഗലക്ഷണങ്ങളുണ്ടാകാമെന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.
∙ രോഗലക്ഷണങ്ങളുമായി സമീപിക്കുമ്പോൾ അമീബിക് മസ്തിഷ്കജ്വരത്തിന്റെ സാധ്യതകൾ സംശയിക്കാനും ആവശ്യമായ പരിശോധനകൾ നടത്താനും ഡോക്ടർമാരും ശ്രദ്ധിക്കണം. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgഡോ, അബ്ദുൽ റൗഫ്
ആഗോളതാപനം മൂലം ഓരോ വർഷവും ചൂട് കൂടിവരികയാണ്. ചൂടു കാലാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്ന അമീബകൾ സ്വാഭാവികമായും ജലോപരിതലത്തിലുണ്ടാകാനുള്ളസാധ്യതയും കൂടും.
ഡോ, അബ്ദുൽ റൗഫ്, കൺസൽറ്റന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ്, ബേബി മെമ്മോറിയൽ ആശുപത്രി,കോഴിക്കോട് https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgഡോ. സന്ദീപ് പത്മനാഭൻ
പനി ബാധിച്ചു ചികിത്സതേടുന്ന രോഗികളിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ സാധ്യതകൾകൂടി പരിശോധിക്കണം. രോഗം നേരത്തേ കണ്ടെത്തുകയാണ് ഗുരുതരമാകാതിരിക്കാനുള്ള വഴി.
ഡോ. സന്ദീപ് പത്മനാഭൻ, സീനിയർ കൺസൽറ്റന്റ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി English Summary:
Panel discussion of expert doctors : Amoebic Meningoencephalitis is an emerging health concern, especially in regions with warm climates. Understanding the causes, symptoms, and prevention methods is crucial to combat the spread of this disease. Early diagnosis and appropriate treatment protocols are essential for patient survival and minimizing long-term health impacts.
页:
[1]