CasinoGames 发表于 2025-10-28 15:12:08

ബിഹാറിൽ കരപറ്റാൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/editorial/images/2025/8/29/rahul-tejashwi-bihar.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



ബിഹാറി ചുവയുള്ള ഹിന്ദിസംസാരരീതിയും നാടൻശൈലിയുമാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ്, ആർജെഡിയിലെ തേജസ്വി യാദവിന്. തന്നെക്കാൾ 20 വയസ്സു മൂപ്പുള്ള രാഹുൽ ഭായിയെ (രാഹുൽ ഗാന്ധി) അടുത്തുനിർത്തി ഈ ദിവസങ്ങളിൽ തേജസ്വി പറയുന്നതത്രയും യുവാക്കളെ കോരിത്തരിപ്പിക്കുന്നു. ബിഹാറിൽ അന്നുമിന്നും ആർജെഡി പയറ്റുന്നത് ‘സമ്മാൻ’ രാഷ്ട്രീയമാണ്; ബിഹാറിയെന്ന ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം. സമ്മാൻ വേണോ വികാസ് വേണോ (ആത്മാഭിമാനമോ വികസനമോ) എന്നു ചോദിച്ചാൽ കൺഫ്യൂഷനിലാകുന്ന ബിഹാറുകാർ രണ്ടുമാസത്തിനുള്ളിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്യും. വോട്ടവകാശ യാത്രയുമായി ഗ്രാമമേഖല ഇളക്കിമറിച്ചു മുന്നേറുന്ന രാഹുൽ ഗാന്ധിയും തേജസ്വി യാദവും ലക്ഷ്യത്തിലെത്തുമോ എന്നതാണ് ചോദ്യം. ഉവ്വെന്നാണ് ഉത്തരമെങ്കിൽ ഡൽഹിയിലും അതിന്റെ പ്രകമ്പനമുണ്ടാകുമെന്നുറപ്പ്.

[*] Also Read മോദിയെയും മാതാവിനെയും അധിക്ഷേപിച്ചു; രാഹുലിനെതിരെ പരാതി നൽകി ബിജെപി; ‘ബിഹാറിലെ യാത്ര നിർത്തണം’


കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുപോലെ പ്രധാനമാണ് നിയമസഭാ തിരഞ്ഞെടുപ്പുമെന്നു ചുരുക്കം. ഭരണമാറ്റത്തിനുള്ള സൂചന രണ്ടു തിരഞ്ഞെടുപ്പിലും പൊതുവായുണ്ടാകുന്നു. ഇന്ത്യാസഖ്യത്തെ നയിച്ച നിതീഷ് കുമാറിനെ ഒപ്പമെത്തിച്ച് ബിജെപി ലോക്സഭയിലേക്കു കഷ്ടിച്ചു കടന്നുകൂടി. നിതീഷിനെ സംസ്ഥാനത്തു തറപറ്റിക്കാനും ബിജെപിയെ കേന്ദ്രാധികാരത്തിൽനിന്നു പുറത്താക്കാനുമുള്ള യാത്രയിലാണ് രാഹുലും തേജസ്വിയും നയിക്കുന്ന ഇന്ത്യാസഖ്യം. അതിനു തടയിടാൻ 13,000 കോടിയുടെ വികസനപദ്ധതികളുടെ പ്രഖ്യാപനവുമായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ബിഹാറിലെത്തി.സെപ്റ്റംബർ ഒന്നിനു പട്നയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാശക്തിപ്രകടനത്തോടെ വോട്ടവകാശ യാത്ര അവസാനിക്കുമെങ്കിലും വിജയത്തിലേക്കു മറ്റൊരു ‘യാത്ര’ ഇന്ത്യാസഖ്യം പ്രതീക്ഷിക്കുന്നു.

ബിഹാറിൽ കാത്തിരിക്കുന്നത്

ഏതുനിമിഷവും കളം മാറ്റുന്നവരായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും കാരുണ്യത്തിലാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ തുടരുന്നത്. നിതീഷ് പിന്മാറിയാൽ തൽക്കാലം ഭീഷണിയില്ലെങ്കിലും അതു മോദിക്കു വെല്ലുവിളിയാകും. നിതീഷിന്റെ ജെഡിയു (12), എൽജെപി (5), എച്ച്എഎം–എസ് (1) എന്നീ പാർട്ടികളുടെ 18 സീറ്റിന്റെ പിൻബലം ബിഹാറാണ്. 543 അംഗ ലോക്സഭയിൽ 272 ആണ് കേവലഭൂരിപക്ഷമെന്നിരിക്കെ 293 സീറ്റുകളാണ് എൻഡിഎ സഖ്യത്തിനുള്ളത്. ബിഹാറിൽ അധികാരത്തിലേറിയാൽ കേന്ദ്രഭരണം പിടിക്കാനുള്ള നീക്കം ഇന്ത്യാസഖ്യത്തിലുണ്ടാകും.നിതീഷ് കുമാറിനെതിരായ അഴിമതിക്കേസുകളും മകൻ നിഷാന്ത് കുമാറിന്റെ രാഷ്ട്രീയഭാവിയും ഉയർത്തി വിലപേശൽ എളുപ്പമാക്കാമെന്ന് ആർജെഡി ക്യാംപ് കരുതുന്നു.

രാഹുലിന്റെ ശബ്ദം

സമീപകാലത്തു രാഹുൽ ഗാന്ധി ഉയർത്തുന്ന പ്രധാന രാഷ്ട്രീയ വിഷയങ്ങളുടെ പ്രഭവസ്ഥാനം ബിഹാറാണ്. സാമൂഹികനീതിയും തൊഴിലില്ലായ്മയും ഒടുവിൽ വോട്ടുകൊള്ളയുംവരെ ഇവിടെ തിരഞ്ഞെടുപ്പുവിഷയങ്ങളാകും. അരിയും കടലയുമില്ലാതെ പട്ടിണിയാകുന്നവർക്കുപോലും മൂർച്ചയുള്ള വോട്ടവകാശം ഉണ്ടെന്നും അതിപ്പോൾ കൊള്ളയടിക്കപ്പെടുന്നുവെന്നുമാണ് രാഹുൽ പറയുന്നത്.

‘വോട്ടവകാശ യാത്ര’ ബിഹാറിനെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ്. വോട്ടാലസ്യം സംസ്ഥാനത്തു നേരത്തേതന്നെയുണ്ട്. വോട്ട് എന്താണെന്നു പഠിപ്പിച്ചുനൽകേണ്ട സാഹചര്യംപോലും ചിലയിടങ്ങളിലുണ്ട്. നിയമസഭയിലേക്കും ലോക്സഭയിലേക്കും നടന്ന കഴിഞ്ഞ മൂന്നുതിരഞ്ഞെടുപ്പുകളിലും പോളിങ് 58% കടന്നിട്ടില്ല. വോട്ടുക്രമക്കേടിനെ മറികടക്കാൻ, വോട്ടുള്ളവരെ തങ്ങൾക്ക് അനുകൂലമായി ഇളക്കിവിടാനാണ് രാഹുലും തേജസ്വിയും ശ്രമിക്കുന്നത്.   https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgവികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ബിഹാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാർ. (മനോരമ ആർക്കൈവ്സ്)

സമഗ്ര വോട്ടർപട്ടിക പരിഷ്കരണമാണ് (എസ്ഐആർ) ഇവിടെ വലിയ ചർച്ച. പ്രതിപക്ഷശ്രദ്ധ പൂർണമായും അതിലേക്കു തിര‍ിഞ്ഞു. മറ്റു പല വിഷയങ്ങളും അതോടെ ഒരടി പിന്നോട്ടുവച്ചു. തൊഴിലില്ലായ്മയും കർഷകദാരിദ്ര്യവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ചയാകാതെ പോകുന്നു.Editorial, Malayalam News, Kerala Police, Death, Thiruvananthapuram News, Udayakumar murder case, Uruttikola, Prabhavathi Amma, CBI failure, High Court verdict, custodial death Kerala, police brutality, justice system flaws, Thiruvananthapuram police, Fort Police Station, CBI special court, Crime Branch, procedural lapses, mother\“s fight for justice, human rights Kerala, ഉദയകുമാർ കൊലക്കേസ്, ഉരുട്ടിക്കൊല, പ്രഭാവതിയമ്മ, സിബിഐ പരാജയം, ഹൈക്കോടതി വിധി, കസ്റ്റഡി മരണം കേരളം, പോലീസ് അതിക്രമം, നീതിന്യായ വ്യവസ്ഥയിലെ പിഴവുകൾ, തിരുവനന്തപുരം പോലീസ്, ഫോർട്ട് പോലീസ് സ്റ്റേഷൻ, സിബിഐ പ്രത്യേക കോടതി, ക്രൈംബ്രാഞ്ച്, നടപടിക്രമങ്ങളിലെ പിഴവ്, അമ്മയുടെ നീതിക്കായുള്ള പോരാട്ടം, മനുഷ്യാവകാശം കേരളം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Udayakumar Murder: High Court points out CBI\“s failure

ബിജെപിയുടെ മറുതന്ത്രം

സംസ്ഥാനത്തു ജെഡിയുവിനെക്കാൾ ബിജെപി മേൽക്കൈ നേടുന്നതാണ് സ്ഥിതി. നിതീഷിന്റെ ചാഞ്ചാട്ടങ്ങളും അനാരോഗ്യവും തുടർഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പും ബിജെപി നേതൃത്വം ബിഹാറിൽ പുലർത്തുന്ന താൽപര്യവുമെല്ലാം ഇതിനു കാരണമാണ്. സഖ്യത്തിന്റെ പ്രചാരണഗതി തീരുമാനിക്കുന്നതുപോലും ബിജെപിയുടെ താൽപര്യത്തിനൊത്താണ്. ഫലത്തിൽ, മുഖ്യനെങ്കിലും ‘നിശ്ശബ്ദ പങ്കാളിയുടെ’ റോളിലാണ് നിതീഷ്. ജെഡിയുവിന്റെ സ്വാധീനശക്തിയായിരുന്ന ഒബിസി, ദലിത് വിഭാഗങ്ങളിലെ അപ്രധാന കക്ഷികൾ തുടങ്ങിയവ പതിയെ ബിജെപി കൂടാരത്തിലേക്കു മാറുന്നു. ക്ഷേമ, വികസന പദ്ധതികൾക്കൊപ്പം ഹിന്ദുത്വ രാഷ്ട്രീയം സജീവചർച്ചയാക്കുന്നു. ലാലു പ്രസാദ് യാദവും നിതീഷും ചവിട്ടുപടിയാക്കിയ സാമൂഹികനീതി രാഷ്ട്രീയത്തെ ഹിന്ദുത്വബോധം വളർത്തിയും പൊതുനന്മ പറഞ്ഞുള്ള വികസനം ഉയർത്തിയും മറികടക്കാനാണ് ബിജെപി ശ്രമം.   

[*] Also Read ബിഹാറിൽ ഒരൊറ്റ വീട്ടിൽ 947 വോട്ടർമാർ; തിരഞ്ഞെടുപ്പ് കമ്മിഷന്റെ അദ്ഭുതമെന്ന് കോൺഗ്രസ്


ബിഹാറിലെ സീറ്റുതർക്കം

സീറ്റ് നിർണയം എക്കാലത്തും ബിഹാറിൽതർക്കവിഷയമാണ്. ഒരേ ജീപ്പിൽ യാത്ര ചെയ്യുമ്പോഴും കോൺഗ്രസ് എത്ര സീറ്റ് ചോദിക്കുമെന്ന ആധി ആർജെഡിക്കുണ്ട്. വോട്ടവകാശയാത്ര കടന്നുപോകുന്ന 60 സീറ്റിലാണ് കോൺഗ്രസ് നോട്ടമിടുന്നത്.സിപിഐ എംഎലിനും ഇപ്പോൾ ഒപ്പമുള്ള വികാസ്ശീൽ ഇൻസാൻ പാർട്ടിക്കുമെല്ലാം തൃപ്തികരമായ ഓഹരി വേണം. ജാർഖണ്ഡിൽനിന്ന് ജെഎംഎമ്മും മത്സരസാധ്യത പരിശോധിക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ച 70 സീറ്റിൽ 19 ഇടത്തു മാത്രം ജയിച്ച കോൺഗ്രസ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടാൽ പ്രശ്നമുണ്ടാകും. 2020ൽ 144ൽ 75 നേടിയ ആർജെഡിയും 19ൽ 12 നേടിയ സിപിഐ എംഎലും മികച്ചു നിന്നപ്പോൾ, കോൺഗ്രസിനേറ്റ തിരിച്ചടിയാണ് പ്രതീക്ഷകളെ തകിടംമറിച്ചത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയെക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്താൻ കോൺഗ്രസിനായി. ജയസാധ്യതയേറിയ സീറ്റുകളിലേക്കു കോൺഗ്രസിന്റെ മത്സരം പരിമിതപ്പെടുത്താൻ രാഹുലുമായുള്ള അടുപ്പംവഴി കഴിയുമെന്നു തേജസ്വി കരുതുന്നു.

ബിജെപിയോട് അടുത്തുനിൽക്കുമ്പോഴും ജെഡിയുമായി ഉരസുന്ന ചിരാഗ് പാസ്വാന്റെ എൽജെപി, ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം(എസ്) പാർട്ടികളുടെ സീറ്റെണ്ണം എൻഡിഎയിൽ തർക്കവിഷയമാണ്. നിതീഷുമായും ചിരാഗുമായും തെറ്റിനിൽക്കുന്ന പശുപതി കുമാർ പാരസിന്റെ എൽജെപിക്ക് ഇന്ത്യാസഖ്യത്തിൽ ഇടം നൽകാനുള്ള ചർച്ചയുമുണ്ട്.   

ഉത്തരേന്ത്യയെ ഹൃദയഭൂമിയാക്കിയ ബിജെപിക്കു പൂർണമായി പിടികൊടുക്കാത്ത മണ്ണാണ് ബിഹാർ. സ്വന്തം നിലയിൽ ഇന്നേവരെ ഭൂരിപക്ഷം നേടാനായിട്ടുമില്ല. ലാലുവിന്റെയും നിതീഷിന്റെയും പ്രായാധിക്യവും റാംവിലാസ് പാസ്വാന്റെ വിയോഗവും ബിഹാറിലെ യാഥാർഥ്യമാണ്. ലാലുവിന്റെ മകൻ തേജസ്വി ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവുമായി. നിതീഷിന്റെ മകൻ കളത്തിലിറങ്ങാൻ മേക്കപ് ഇടുന്നു. പഴയ പ്രതാപത്തിന്റെ നിഴലായെങ്കിലും രാഹുലിനു കീഴിൽ തിരിച്ചുവരവിനാണ് കോൺഗ്രസ് ശ്രമം. സങ്കീർണ രാഷ്ട്രീയതട്ടകത്തിൽ ഇപ്പോൾ മണ്ണൊരുക്കമാണ്. പുതിയ വിത്തും വിളവും കൊയ്ത്തും ബിഹാറിനെപ്പോലെ ഇന്ത്യയും കാത്തിരിക്കുന്നു.

[*] Also Read തേജസ്വിക്കു തലവേദന ജ്യേഷ്ഠന്റെ കാമുകി; ബിജെപിയുടെ ചിരാഗ് സ്നേഹം നിതീഷിനെ വീഴ്‌ത്താൻ; ‘മക്കൾ പോർക്കള’ത്തിലേക്ക് പുതുമുഖവും?


ജാതി കണക്കിലെ വോട്ട്

ജാതിസെൻസസ് തുടങ്ങാനിരിക്കുന്നതും ബിഹാർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കൂട്ടുന്നു. 2015ലെ തിരഞ്ഞെടുപ്പോടെ ബിഹാറിലെ രാഷ്ട്രീയ ഭൂപടത്തിൽ ശക്തമായ ഗതിമാറ്റം തുടങ്ങി. ആ സമയത്തു സഖ്യത്തിലായിരുന്ന ജെഡിയു, ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ തുടങ്ങിയവർ ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിച്ചു.

   നേരത്തേ, വ്യത്യസ്ത മുന്നണികൾക്കു വ്യത്യസ്ത സമുദായങ്ങളുടെ പിന്തുണ കിട്ടിയിരുന്നു. നിലവിൽ, കുർമികളും കുഷ്‌വാഹകളും പട്ടികജാതിയിലെ ചിലരും പ്രധാനമായും ബിജെപി–ജെഡിയു സഖ്യത്തെ പിന്തുണയ്ക്കുന്നു. ആർജെഡി– കോൺഗ്രസ് സഖ്യത്തിനാകട്ടെ ഒബിസി, അതിപിന്നാക്ക സമുദായങ്ങൾ, മുസ്‌ലിംകൾ തുടങ്ങിയവരുടെ പിന്തുണയുണ്ട്.65% സംവരണം സംസ്ഥാനത്തു വേണമെന്ന വാദവുമായി ഒബിസി, പട്ടികജാതി വോട്ടുകളുടെ ഏകീകരണമാണ് ഇന്ത്യാസഖ്യം ലക്ഷ്യമിടുന്നത്.   

ചെറുപാർട്ടികൾ എന്തുചെയ്യും?

ജൻ സുരാജ് പാർട്ടിയിലൂടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നു പഠിച്ചുവന്ന് ‘പ്ലൂറൽസ് പാർട്ടി’ രൂപീകരിച്ച പുഷ്പം പ്രിയ ചൗധരി, ഹിന്ദുസേനാ പാർട്ടിയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ശിവ്ദീപ് ലണ്ടെ തുടങ്ങിയവർ കളത്തിലുണ്ടെങ്കിലും ചലനം സൃഷ്ടിക്കാൻ മാത്രം ശക്തിയില്ല. ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപ് പുതിയ പാർട്ടിയുമായി കുടുംബകലഹം കടുപ്പിക്കുന്നു. ചെറിയ വോട്ടുവ്യത്യാസംകൊണ്ടു ഫലം മാറിമറിയാവുന്ന ഒട്ടേറെ സീറ്റുകൾ സംസ്ഥാനത്തുണ്ടെന്നത് ഇതോടു ചേർത്തുവായിക്കണം. 2020ൽ 40 സീറ്റിൽ 3500 വോട്ടിൽ താഴെയായിരുന്നു ഭൂരിപക്ഷംEnglish Summary:
Bihar Elections: Bihar Elections 2024 are crucial for both the NDA and the India Alliance. Rahul Gandhi and Tejashwi Yadav are conducting rallies while Narendra Modi announces development projects. The upcoming election will determine the political landscape of Bihar and potentially influence national politics.
页: [1]
查看完整版本: ബിഹാറിൽ കരപറ്റാൻ