ഈയാഴ്ച വായിച്ച പുസ്തകത്തെക്കുറിച്ച് സുനിൽ പി. ഇളയിടം
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/8/22/sunil-p-ilayidom.jpg?w=1120&h=583മനുഷ്യവംശചരിത്രത്തോളം തന്നെ പഴക്കമുണ്ട് പൂക്കളുമായുള്ള മനുഷ്യവംശത്തിന്റെ വിനിമയത്തിനും. പൂക്കളുടെ സൗരഭ്യത്താലും സൗന്ദര്യത്താലും പ്രചോദിതമാകാത്ത ഒരു കാലയളവും മാനവനാഗരികതയുടെ ദീർഘപ്രയാണത്തിനിടയിലുണ്ടാവില്ല. Satyajit Ray Kolkata house, Houses of Satyajit Ray, Pathar Panchali, Satyajit Ray apartment Kolkata, Bishop Lefroy Road Kolkata, Malayala Manorama Online News, Satyajit Ray documentary, Indian cinema history, Kolkata heritage buildings, Film director Satyajit Ray, Home with stories, Best Satyajit Ray movies Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
[*] Also Read പുഴ കടന്നു വഴികൾക്കപ്പുറം
നാഗരികതയുടെ പൂക്കാലങ്ങൾ ഒട്ടും വൈകാതെ കലയിലെ പൂക്കാലങ്ങളായും വിടർന്നു. പ്രാചീനമായ അലങ്കരണകല മുതൽ ഏറ്റവും പുതിയ പ്രതിഷ്ഠാപനങ്ങളിൽ വരെ പൂക്കൾ വിടർന്നു നിൽക്കുന്നു. മാനുഷികഭാവനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിപാദ്യങ്ങളിലൊന്നായി പൂക്കൾ മാറി.
കലയിൽ വിടർന്ന പൂക്കളുടെ ചരിത്രം അനാവരണം ചെയ്യുന്ന അസാധാരണ ഗ്രന്ഥമാണ് ‘പൂക്കൾ: വിരിഞ്ഞ ലോകത്തെ തേടുമ്പോൾ (Flower: Exploring the World in Bloom)’. മൂവായിരത്തോളം വർഷക്കാലയളവിൽ മനുഷ്യഭാവനയിൽ ഇടം പിടിച്ച പുഷ്പലോകത്തിന്റെ ചരിത്രമാണ് ഈ കൃതിയിലുള്ളത്. അതിമനോഹരമായി സംവിധാനം ചെയ്യപ്പെട്ട വർണ്ണചിത്രങ്ങളും ഓരോ പുഷ്പചക്രത്തിന്റെയും ചരിത്രപരവും സാമൂഹികവും സൗന്ദര്യാത്മകവുമായ ഉള്ളടക്കത്തിലേക്ക് വെളിച്ചംവീശുന്ന വിശദവിവരണവുമായി കലയിലെ പുഷ്പലോകത്തിലേക്ക് തുറന്നു കിടക്കുന്ന ഒരു ചരിത്രജാലകം. അതിപ്രധാനികളായ കലാപണ്ഡിതരാണ് ഓരോ പുഷ്പചിത്രത്തെയും കുറിച്ചുള്ള പഠനക്കുറിപ്പുകൾ തയാറാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ പ്രമുഖ പ്രസാധകരായ PHAIDON 2020-ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രാചീനമായ ചിത്രകംബളങ്ങൾ മുതൽ ഇരുപതാം നൂറ്റാണ്ടിലെ ഫൊട്ടോഗ്രഫുകളിൽ വരെ ഇടം പിടിച്ച പുഷ്പലോകത്തിന്റെ അസാധാരണ ചരിത്രമാണ് ഈ ഗ്രന്ഥം വാഗ്ദാനം ചെയ്യുന്നത്. കലാചരിത്രവും പൂക്കളുടെ ചരിത്രവും ഇതിൽ കൈകോർത്തു നിൽക്കുന്നു. ഒപ്പം നമ്മുടെ ഭാവനാചരിത്രവും English Summary:
Sunil P. Ilaidam Reviews \“Flower: Exploring the World in Bloom\“ - A PHAIDON Masterpiece
页:
[1]