CasinoGames 发表于 2025-10-28 15:12:03

ഒരു നഗരത്തിന്റെ മൊത്തം സമ്പത്ത് എവിടെപ്പോയി?

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/7/11/sunday-special-mystery-files.jpg?w=1120&h=583



ക്രൂരതയുടെ പര്യായമായിരുന്നുമേരി ഡിയർ എന്ന കപ്പലിന്റെ ക്യാപ്റ്റനായ വില്യം തോംസൺ. പഴയ കടൽക്കൊള്ളക്കാരനായ തോംസൺ കൊളോണിയൽ നാളുകളിൽ തന്റെ റൂട്ട് ഒന്നു മാറ്റി കപ്പിത്താനായി മാറിയതാണ്. കള്ളനെ താക്കോലേൽപിക്കുന്നതു പോലെ ഒരു ദൗത്യം തോംസണ് വന്നു ചേർന്നു. 1820 ആണു വർഷം. തെക്കേ അമേരിക്കൻ രാജ്യമായ പെറു സ്പാനിഷ് കൊളോണിയൽ നിയന്ത്രണത്തിലാണ് അന്ന്. പെറുവിലെ ലിമ നഗരം ഒരു വലിയ പ്രക്ഷോഭത്തിന്റെ വക്കിലായിരുന്നു. ഇതിനിടെ അർജന്റീനയിലെ സൈനിക ജനറലായ ജോസ് ഡി സാൻ മാർട്ടിൻ ലിമയിൽ ആക്രമണം നടത്തുമെന്ന് ഒരു വാർത്ത പരന്നു. ഇതെല്ലാം സ്പെയിനിനെ പേടിപ്പിച്ചു. ലിമ നഗരത്തിൽ സമാഹരിച്ച വമ്പിച്ച സമ്പത്ത് അന്യാധീനപ്പെടുമോയെന്ന ഭീതിയിലായി സ്പാനിഷ് അധികൃതർ. Nedumangad Sivanandan, Sivanandam music, violin, Malayalam music, Kerala music, Carnatic music, violin teacher, Neyyattinkara Vasudevan Pillai, Swathi Thirunal Music College, KJ Yesudas, music concerts, violin lessons, Guruvayur Chembai Music Festival, classical music, സംഗീതം, വയലിൻ, നെടുമങ്ങാട് ശിവാനന്ദൻ, കേരള സംഗീതം, കർണാടക സംഗീതം, സംഗീത കച്ചേരി, വയലിൻ പഠനം, ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, നെയ്യാറ്റിൻകര വാസുദേവൻ പിള്ള, സ്വാതി തിരുനാൾ സംഗീത കോളേജ്, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

[*] Also Read ശിവാനന്ദം സംഗീതം: വയലിൻ ഹൃദയത്തോടു ചേർത്തുവച്ച നെടുമങ്ങാട് ശിവാനന്ദന്റെ സംഗീതലോകം


ഒടുവിൽ അവിടത്തെ വൈസ്രോയി ഒരു വഴി കണ്ടെത്തി. അപൂർവമായ രത്നങ്ങളും സ്വർണ പ്രതിമകളുമൊക്കെയടങ്ങിയ സമ്പത്ത് മറ്റൊരു പ്രധാനപ്പെട്ട കോളനിയായ മെക്സിക്കോയിലേക്കു കടത്തുക എന്നതായിരുന്നു അത്.ഈ സമ്പത്ത് ചില്ലറയൊന്നുമല്ലായിരുന്നു. 11 കപ്പലുകൾ വേണ്ടിവന്നു അതു വഹിക്കാൻ. ഈ കപ്പൽവ്യൂഹത്തിന്റെ ചുമതലക്കാരനായി വൈസ്രോയി നിയമിച്ചത് വില്യം തോംസണെയാണ്. കപ്പലുകൾ യാത്ര തുടങ്ങിയതോടെ തോംസൺ തന്റെ പഴയ വേഷം പുറത്തെടുത്തു. പെറുവിൽ നിന്നു നിധിയോടൊപ്പം വന്ന ഉദ്യോഗസ്ഥരെയെല്ലാംകൊന്നു കടലിലെറിഞ്ഞു. തുടർന്നു ശാന്തസമുദ്രത്തിലെ കൊക്കോസ് ദ്വീപിലേക്കു തോംസണും സംഘവും നിധി കടത്തി ഒളിപ്പിച്ചു. കുറച്ചുനാൾ ഒളിവിൽ കഴിഞ്ഞ ശേഷം എല്ലാമൊന്നു തണുത്തെന്നു കരുതി വീണ്ടും രംഗത്തിറങ്ങിയ തോംസണെയും സംഘത്തെയും സ്പാനിഷ് അധികൃതർ പിടികൂടി.

തോംസണെയും ഒരു കൂട്ടാളിയുമൊഴിച്ചുള്ളവരെ തൂക്കിലേറ്റി.തോംസണെ കൊന്നാൽ നിധിയുടെ കാര്യംമറക്കേണ്ടി വരുമെന്ന് സ്പാനിഷ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. സ്പാനിഷ് അധികൃതർ തോംസണെയും കൂട്ടാളിയെയും കൂട്ടി കൊക്കോസ് ദ്വീപിലെത്തി.തോംസണും കൂട്ടാളിയും അതിവിദഗ്ധമായി കാട്ടിനുള്ളിലേക്കു കടന്നു.പിന്നീട് ഇവരെപ്പറ്റിയോ നിധിയെപ്പറ്റിയോ ആർക്കും ഒരു വിവരവുമില്ല. മുന്നൂറിലധികം പര്യവേക്ഷണങ്ങൾ പിന്നീടു കൊക്കോസ് ദ്വീപുകളിൽ നടത്തിയെങ്കിലും നിധി കണ്ടെത്താനായില്ല.മധ്യ അമേരിക്കയിലെ കോസ്റ്ററിക്ക എന്ന രാജ്യത്തിന്റെ അധീനതയിലാണ് ഇന്ന് കൊക്കോസ് ദ്വീപ്. ഇവിടം മുഴുവൻ കൊടുംവനമാണ്. വിനോദസഞ്ചാരികളല്ലാതെ ഇവിടെ സ്ഥിര താമസക്കാരില്ല. ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലെവിടെയോ 100 കോടി ഡോളർ വിലമതിക്കുന്ന ആ നിധി ഒളിച്ചിരിപ്പുണ്ടെന്ന് ഇന്നും ചില സാഹസികർ വിശ്വസിക്കുന്നു.English Summary:
Treasure: The Lost Wealth of Lima. The story revolves around the lost treasure of Lima and the mysterious Cocos Island, intriguing readers with historical elements and the possibility of hidden riches.
页: [1]
查看完整版本: ഒരു നഗരത്തിന്റെ മൊത്തം സമ്പത്ത് എവിടെപ്പോയി?