പഞ്ചാബിലെ ബാങ്കിൽ തിരിമറി, മലയാളി തട്ടിയത് ഒന്നരക്കോടി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐ, 15 വർഷത്തിന് ശേഷം പിടിയിൽ
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/3/6/fak-kurbah-campaign-organized-by-the-oman-lawyers-association-will-begin-handcuff-handcuff-release.jpg?w=1120&h=583ന്യൂഡല്‍ഹി ∙ പതിനഞ്ചു വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മലയാളി പിടിയില്‍. കൊല്ലം മാവടി കുളക്കട സ്വദേശി ജെ.സുരേന്ദ്രനെയാണ് സിബിഐ പിടികൂടിയത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിദേശ ബില്‍ പര്‍ച്ചേസ് ക്രെഡിറ്റ് സൗകര്യം നേടിയാണ് പ്രതി 2010ൽ തട്ടിപ്പ് നടത്തിയത്. മെസസ് സ്റ്റിച്ച് ആന്റ് ഷിപ്പ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. MDMA Kozhikode, Drug peddler arrested Kozhikode, Kozhikode drug case, Malayala Manorama Online News, Kerala drug bust, MDMA sale in Kerala, Kozhikode crime news, Narcotics control Kerala, Drug trafficking India, Youth drug abuse Kerala
[*] Also Read പെൺകുട്ടികളെ നിർബന്ധിച്ച് നഗ്ന വിഡിയോ കാണിച്ച് പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ
2010 ജൂലൈ 21 ന് റജിസ്റ്റർ ചെയ്ത കേസിലാണ് സിബിഐ നടപടി. ഒളിവിലായിരുന്ന സുരേന്ദ്രന്‍ കേസിലെ വിചാരണയില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നില്ല. ഇതോടെ 2012 ല്‍ സുരേന്ദ്രനെ സിബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ കൊല്ലം ജില്ലയിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്.
[*] Also Read സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചങ്ങാത്തത്തെക്കുറിച്ചും പറയാമോ? മറുപടിയായി ആ പൂമരമപ്പോൾ പൂവിട്ടു! –ഹരികൃഷ്ണൻ എഴുതുന്നു
കഴിഞ്ഞ വ്യാഴാഴ്ച കൊല്ലത്ത് നിന്നും പിടികൂടിയ പ്രതിയെ വെള്ളിയാഴ്ച തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച മൊഹാലിയിലെ എസ്ജെഎം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റു പ്രതികള്‍ക്കെതിരെ മൊഹാലി എസ്എസ് നഗര്‍ എസ്‌ജെഎം കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. English Summary:
Ludhiana bank fraud case: A Malayali man has been arrested after 15 years in connection with a 1.5 crore bank fraud in Ludhiana. The accused used fake documents to obtain credit and was later declared a fugitive by the CBI.
页:
[1]