CasinoGames 发表于 2025-10-28 15:12:00

ചികിത്സാസഹായം തേടി കാൻസർ രോഗിയായ അമ്മയും തലച്ചോറിനു വളർച്ചയില്ലാത്ത മകനും

https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2025/6/18/medical-help-gokul-shobhana.jpg?w=1120&h=583



മാന്നാർ ∙ സുമനസ്സുകളിൽ നിന്നും ചികിത്സാ സഹായം തേടി അമ്മയും മകനും. കാൻസർ രോഗിയായമാന്നാർ കുരട്ടിക്കാട് വിക്കോലപ്പറമ്പിൽ ശോഭന (58), തലച്ചോറിനു വളർച്ചയില്ലാത്ത മകൻ ഗോകുൽ (24) എന്നിവരാണ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നത്. ശോഭനയുടെ ഭർത്താവ് മധു കൂലിപ്പണിക്കാരനാണ്. ഒരു കാലിന് സ്വാധീനക്കുറവുള്ള ഗോകുലിനുചെറുപ്രായത്തിൽ തന്നെ തലയ്ക്കുള്ളിൽ വെള്ളം കെട്ടി നിന്നു ഞരമ്പ് പൊട്ടുകയും വിവിധ ശസ്ത്രക്രിയകൾക്കു വിധേയനാകുകയും ചെയ്തിരുന്നു.

രോഗവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ഗോകുലിന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 5 മാസം മുൻപാണ് ശോഭനയ്ക്കു കാൻസർ സ്ഥിരീകരിച്ചത്. വായിൽ രണ്ടും കഴുത്തിൽ ഒന്നും ശസ്ത്രക്രിയ നടത്തി. കഴുത്തിലുള്ള പുതിയ മുഴ നീക്കം ചെയ്യുന്നതിനായി വീണ്ടുമൊരു ശസ്ത്രക്രിയ പെട്ടെന്ന് വേണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിനുള്ള പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. rare disease, epilepsy, genetic disorder, treatment assistance, kerala, fundraising, medical expenses, financial aid, charity

കൂടാതെ ഇരുവർക്കും മരുന്നുകൾക്കായി ആഴ്ചതോറും നല്ലൊരു തുക വേണം. രണ്ടു പേരെയും ആശുപത്രികളിൽ ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനാൽ കൂലിപ്പണിക്കു പോലും പോകാൻ മധുവിനാകുന്നില്ല. സ്വന്തമായി ഒരു സെന്റ് വസ്തു പോലുമില്ലാത്ത ഈ കുടുംബം 20 വർഷത്തോളമായി വാടകയ്ക്കാണ് താമസം. മൂവരുടെയും പേരിൽ എസ്ബിഐ മാന്നാർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് ഉണ്ട്.

നമ്പർ:67187202778,
IFSC : SBIN0070088.
ഫോൺ: 70254 76710. English Summary:
Cancer and brain tumor treatment are urgently needed for Shobhana and her son Gokul from Mannar. Donations can be made to their joint SBI account to help this family in dire need.
页: [1]
查看完整版本: ചികിത്സാസഹായം തേടി കാൻസർ രോഗിയായ അമ്മയും തലച്ചോറിനു വളർച്ചയില്ലാത്ത മകനും